പ്രണവിന്റെ 'ഹൃദയ'ത്തിന്റെ അവകാശം ഏഷ്യാനെറ്റിന് !

കെ ആർ അനൂപ്
ബുധന്‍, 29 ജൂലൈ 2020 (23:06 IST)
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയം. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഈ സിനിമയ്ക്കു വേണ്ടി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുടെ ഷൂട്ടിംഗ് പൂർത്തിയായിട്ടില്ലെങ്കിലും ചിത്രത്തിൻറെ സാറ്റലൈറ്റ് അവകാശം ഏഷ്യാനെറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. ഏഷ്യാനെറ്റ് വലിയൊരു തുകയ്ക്കാണ് സിനിമയുടെ അവകാശം നേടിയതെങ്കിലും കൃത്യമായ കണക്ക് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
 
ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ ടീം ചെന്നൈയിൽ ഷൂട്ടിംഗ് നടത്തുകയായിരുന്നു. സിനിമയുടെ ചിത്രീകരണം പകുതിയോളം പൂർത്തിയായി. വിനീതും ഭാര്യ ദിവ്യയും പഠിച്ച എൻജിനീയറിങ് കോളേജിലും സിനിമയുടെ ഷൂട്ടിംഗ് നടന്നിരുന്നു. ദർശന രാജേന്ദ്രൻ, അജു വർഗീസ്, വിജയരാഘവൻ, ബൈജു, അരുൺ കുര്യൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article