അജിത്തിന്റെ 'വലിമൈ' ഒരേ സമയം തമിഴിലും ഹിന്ദിയിലും

കെ ആർ അനൂപ്
ബുധന്‍, 29 ജൂലൈ 2020 (21:55 IST)
ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത്ത് ചിത്രമാണ് 'വലിമൈ'. നേർക്കൊണ്ട പാർവൈ എന്ന ചിത്രത്തിന്റെ വിജയത്തിനുശേഷം അജിത്, സംവിധായകൻ എച്ച്. വിനോദ്, നിർമ്മാതാവ് ബോണി കപൂർ എന്നിവർ ‘വലിമൈ’ക്കായി വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതകൂടിയുണ്ട് ഈ ചിത്രത്തിന്. ഇപ്പോഴിതാ വലിമൈ ഹിന്ദിയിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഡബ്ബ് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് റിപ്പോർട്ട്. 
 
തമിഴിലും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലും ഒരുമിച്ച് സിനിമ റിലീസ് ചെയ്യുവാൻ ബോണി കപൂർ തീരുമാനിച്ചിരിക്കുകയാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 
 
ബോളിവുഡ് നടി ഹ്യുമ ഖുറേഷിയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഛായാഗ്രാഹകനായി നീരവ് ഷായും ചിത്രത്തിലുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article