നിത്യ മേനോന്‍-വിജയ് സേതുപതി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് 19 (1) (എ). തന്റെ ഭാഗത്തിന്റെ ചിത്രീകരണം നിത്യ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു.
വിജയ് സേതുപതിയ്‌ക്കൊപ്പം നിത്യ മേനോന്‍ ഒന്നിക്കുമ്പോള്‍ ആരാധകര്‍ക്ക് പുതിയ പ്രതീക്ഷകളാണുള്ളത്. സംവിധായക ഇന്ദുവിനൊപ്പം ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് നടി.
ഒരു ശക്തമായ കഥാപാത്രത്തെയാണ് വിജയസേതുപതി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. തമിഴ്നാട്ടില്‍ ജനിച്ച് കേരളത്തില്‍ താമസിക്കുന്ന എഴുത്തുകാരനായി നടന്‍ എത്തും.ചിത്രത്തില്‍ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന കഥാപാത്രത്തിനൊപ്പം നടന്‍ മലയാളത്തില്‍ സംസാരിക്കുന്ന രംഗങ്ങളും ചിത്രത്തില്‍ ഉണ്ടെന്ന് സംവിധായക വെളിപ്പെടുത്തി.