സിനിമാ നിര്‍മ്മാതാവായി കങ്കണ റണാവത്ത്, ആദ്യ ചിത്രം നവാസുദ്ദീന്‍ സിദ്ദീഖിയ്‌ക്കൊപ്പം,'ടികു വെഡ്സ് ഷേരു' വരുന്നു

കെ ആര്‍ അനൂപ്
വെള്ളി, 16 ജൂലൈ 2021 (11:31 IST)
ഈയടുത്താണ് ബോളിവുഡ് നടി കങ്കണ റണാവത്ത് സ്വന്തം സിനിമാ നിര്‍മ്മാണ കമ്പനി പ്രഖ്യാപിച്ചത്.മണികര്‍ണിക ഫിലിംസ് എന്ന് പേര് നല്‍കിയിരിക്കുന്ന പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ആദ്യചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ഈ സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദീഖിയാണ് നായകനാകുന്നതെന്ന് കങ്കണ അറിയിച്ചു.
 
ടികു വെഡ്സ് ഷേരു എന്ന് പേരു നല്‍കിയിരിക്കുന്ന ചിത്രം ഒരു റൊമാന്‍ഡിക് കോമഡി സിനിമ ആകാനാണ് സാധ്യത.ഇതാദ്യമായാണ് കങ്കണയും നവാസുദ്ദീന്‍ സിദ്ദീഖിയും ഒന്നിക്കുന്നത്.സായ് കബീര്‍ ചിത്രം സംവിധാനം ചെയ്യും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Manikarnika Films Production (@manikarnikafilms)

കങ്കണയുടെ മണികര്‍ണിക ദ ക്യൂന്‍ ഓഫ് ഝാന്‍സി എന്ന സിനിമയുടെ പേരു തന്നെയാണ് നിര്‍മ്മാണ കമ്പനിക്കും നല്‍കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article