രഞ്ജിത്തിന്റെ 'മാധവി' വരുന്നു, നായികയായി നമിത പ്രമോദ്

കെ ആര്‍ അനൂപ്
വെള്ളി, 2 ഏപ്രില്‍ 2021 (17:16 IST)
രഞ്ജിത്ത് ചിത്രത്തില്‍ അഭിനയിക്കണമെന്ന ഒരുപാട് നാളത്തെ ആഗ്രഹം ഒടുവില്‍ സാധ്യമാക്കുകയാണ് നമിതയ്ക്ക്. മാധവി എന്ന് പേരിട്ടിരിക്കുന്ന ഹസ്വ ചിത്രത്തിന്റെ ഭാഗമാണ് നടി ഇപ്പോള്‍. നമിതയ്‌ക്കൊപ്പം ശ്രീലക്ഷ്മിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രീകരണത്തിനിടെ നടി പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയിലൂടെ ശ്രദ്ധ നേടുന്നത്.
 
വൈകാതെ തന്നെ സിനിമ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിക്കാനാകും എന്ന് രഞ്ജിത്ത് പറഞ്ഞിരുന്നു. സിനിമ പ്രവര്‍ത്തനങ്ങളും തീയേറ്ററുകളും നിശ്ചലമായ സമയത്താണ് മാധവി സംഭവിച്ചത്. 37 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വചിത്രമാണ് ഇതൊന്നും സംവിധായകന്‍ പറയുന്നു.
 
രഞ്ജിത്തിന്റെ ഒടുവില്‍ തിയേറ്ററിലെത്തിയ ചിത്രം വണ്‍ ആണ്. മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബോബി-സഞ്ജയ് ടീമാണ് തിരക്കഥയൊരുക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article