'മോണ്‍സ്റ്റര്‍ ഗ്യാങ്'; മോഹന്‍ലാലിനൊപ്പം സ്റ്റണ്ട് സില്‍വയും വൈശാഖും !

കെ ആര്‍ അനൂപ്
ചൊവ്വ, 7 ഡിസം‌ബര്‍ 2021 (14:34 IST)
'മോണ്‍സ്റ്റര്‍' തിരക്കിലാണ് മോഹന്‍ലാല്‍. സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സ്റ്റണ്ട് സില്‍വ, തിരക്കഥാകൃത്ത് ഉദയകൃഷ്ണ, സംവിധായകന്‍ വൈശാഖ് എന്നിവര്‍ക്കൊപ്പമുള്ള ലാലിന്റെ പുതിയ ചിത്രമാണ് ശ്രദ്ധനേടുന്നത്.
 
ഈയടുത്താണ് മോഹന്‍ലാല്‍ ലക്കി സിങായി വേഷമിടുന്ന മോണ്‍സ്റ്റര്‍ പ്രഖ്യാപിച്ചത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ് കൃഷ്ണനാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.കൈയില്‍ തോക്കുമായി ഇരിക്കുന്ന മോഹന്‍ലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനാകുന്നത്. ആശീര്‍വാദ് സിനിമാസിന് ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article