മരക്കാറിലെ ഈ രംഗം ചിത്രീകരിച്ചത് 2018ല്‍,മറക്കാന്‍ കഴിയാത്ത ഓര്‍മ്മകള്‍ പങ്കുവച്ച് മണിക്കുട്ടന്‍

കെ ആര്‍ അനൂപ്

തിങ്കള്‍, 6 ഡിസം‌ബര്‍ 2021 (11:54 IST)
മറ്റു പ്രൊജക്ടുകളൊന്നും ഏറ്റെടുക്കാതെ മരക്കാറിലെ മായിന്‍കുട്ടിയായി മാറാന്‍ രണ്ടു മാസത്തോളം ശാരീരികവും മാനസികവുമായ തയ്യാറെടുപ്പുകള്‍ വേണ്ടി വന്നുവെന്ന് മണിക്കുട്ടന്‍ പറഞ്ഞിരുന്നു. നടന്റെ ഭാഗങ്ങള്‍ 2018 ആദ്യംതന്നെ ചിത്രീകരിച്ചിരുന്നു. ഇപ്പോഴിതാ ആ ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് താരം.
 
'ചിന്നാലിയെ പിന്നില്‍ ഇരുത്തി മായിന്‍കുട്ടി കുതിരയില്‍ പാഞ്ഞത് ചിത്രീകരിച്ചത് 2018 ലെ ഈ ദിവസമായിരുന്നു, മരയ്ക്കാര്‍ ഷൂട്ട് തുടങ്ങിയ ദിവസം. പരിശീലനങ്ങള്‍ക്കൊടുവില്‍ അന്നേ ദിവസം തന്നെ കുതിരയെ ഓടിച്ച അനുഭവം മറക്കാന്‍ കഴിയില്ല.വലിയ സിനിമയുടെ ഭാഗമാകാനുള്ള അവസരം മാത്രമല്ല അനുഭവങ്ങളും വര്‍ഷങ്ങള്‍ക്കിപ്പുറം സന്തോഷം നല്‍കുന്നു'- മണിക്കുട്ടന്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍