ഇന്ദ്രജിത്തിനൊപ്പം റോഷനും അന്ന ബെനും, പുലിമുരുകന്‍ സംവിധായകന്റെ 'നൈറ്റ് ഡ്രൈവ്' റിലീസിനൊരുങ്ങുന്നു

കെ ആര്‍ അനൂപ്

ചൊവ്വ, 7 ഡിസം‌ബര്‍ 2021 (11:22 IST)
പുലിമുരുകന്‍ സംവിധായകന്‍ വൈശാഖിന്റെ റിലീസിനൊരുങ്ങുന്ന ചിത്രമാണ് നൈറ്റ് ഡ്രൈവ്.റോഷന്‍ മാത്യു, അന്ന ബെന്‍, ഇന്ദ്രജിത്ത് സുകുമാരന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമ കൊച്ചിയിലാണ് ചിത്രീകരിച്ചത്. ഫസ്റ്റ് ലുക്ക് ഡിസംബര്‍ 9ന് രാവിലെ 11 മണിക്ക് പുറത്തിറങ്ങും.
 
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ത്രില്ലറാണ് ഈ ചിത്രമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള പറഞ്ഞിരുന്നു.കൊച്ചിയിലെ ഒരു രാത്രി നടക്കുന്ന കഥയാണ് സിനിമ. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ ഇതുവരെയും ചെയ്യാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് നൈറ്റ് ഡ്രൈവില്‍ അവതരിപ്പിക്കുന്നത്. 
 
ജോയ് മാത്യുവും കൈലാഷും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍.
ഷാജി കുമാര്‍ ഛായാഗ്രഹണവും രഞ്ജിന്‍ രാജ് സംഗീതവും ഒരുക്കുന്നു.
 
മമ്മൂട്ടിയുടെ 2019 ല്‍ പുറത്തിറങ്ങിയ മധുരരാജയാണ് വൈശാഖ് അവസാനമായി സംവിധാനം ചെയ്തത്. മോഹന്‍ലാലിനൊപ്പം മോണ്‍സ്റ്റര്‍ ചിത്രീകരണ തിരക്കിലാണ് സംവിധായകന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍