ഒടിയനെ ഭയന്ന് ഓടിയൊളിക്കുന്നു! മോളിവുഡ് ഭരിക്കുന്നത് മോഹൻലാൽ തന്നെ!

Webdunia
ശനി, 17 നവം‌ബര്‍ 2018 (12:15 IST)
മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന്റെ കരിയറിലെ വമ്പൻ ചിത്രമായ ഓടിയൻ റിലീസ് അടുക്കുകയാണ്. ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ. ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട മറ്റുള്ള സിനിമകളുടെ റിലീസ് മാറ്റി വെക്കുന്നു എന്ന വാർത്തകളാണ് ഇപ്പോൾ സിനിമാലോകത്ത് നിന്ന് കിട്ടുന്നത്.
 
ഒടിയന്റെ കൂടെ റിലീസ് ചെയ്‌താൽ തങ്ങളുടെ സിനിമ പരാജയപ്പെടുമോ എന്ന ഭയമാണത്രെ നിർമ്മാതാക്കൾക്ക്. ഡിസംബറിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രങ്ങളെല്ലാം റിലീസ് മാറ്റുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ഇങ്ങനെയെങ്കിൽ മോളിവുഡ് ഇപ്പോൾ ഭരിക്കുന്നത് മോഹൻലാൽ തന്നെയെന്ന് പറയാമെന്നാണ് ആരാധകർ പറയുന്നത്.
 
വലിയ സിനിമകൾ വരുമ്പോൾ മറ്റു സിനിമകളുടെ റിലീസ് മാറ്റി വെക്കുന്നത് മലയാളസിനിമയിൽ മുൻപും സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇങ്ങനെ എല്ലാ സിനിമകളുടെയും റിലീസ് മാറ്റിവെക്കുന്നത് ഇതാദ്യമായാണ്. മാസ്സും ക്ലാസും ചേർന്ന ഒരു കിടിലൻ ദൃശ്യ വിരുന്നാകും ഒടിയൻ എന്നാണ് സംവിധായകനും അണിയറപ്രവർത്തകരുമെല്ലാം പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article