'ഹാപ്പി വിമന്‍സ് ഡേ അന്നമ്മേ', മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് സ്‌പെഷ്യല്‍ പോസ്റ്റര്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 8 മാര്‍ച്ച് 2021 (17:32 IST)
ഇന്ന് ലോക വനിതാദിനമാണ്. ഈ വേളയില്‍ മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് ടീം പ്രത്യേക പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുകയാണ്. അര്‍ജുന്‍ അശോകന്‍, ഗായത്രി അശോക് എന്നിവരെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള രസകരമായ പോസ്റ്റര്‍ ശ്രദ്ധ നേടുകയാണ്. 'ഹാപ്പി വിമന്‍സ് ഡേ അന്നമ്മേ' എന്ന് രമേശന്‍ പറയുന്ന രീതിയിലാണ് പോസ്റ്റര്‍.
 
അടുത്തിടെ പുറത്തിറങ്ങിയ 'അലരെ' എന്ന് തുടങ്ങുന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.എബി ജോസ് പെരേരയും അബി ട്രീസ പോളും ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന പൊളിറ്റിക്കല്‍ എന്റര്‍ടെയ്നര്‍ ആണ് ഈ ചിത്രം.സാബുമോന്‍, ജോണി ആന്റണി, സാജു കൊടിയന്‍, മാമുക്കോയ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ബോബന്‍, മോളി ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article