ചാർജെടുത്ത് ഇൻ‌സ്‌പെക്ടർ മണി; അണിയറ പ്രവർത്തകർക്കൊപ്പം മമ്മൂട്ടിയുടെ ഡിന്നർ

Webdunia
വ്യാഴം, 28 ഫെബ്രുവരി 2019 (15:12 IST)
കൈ നിറയെ ചിത്രങ്ങളുമായി മലയാളത്തിന്റെ മെഗാസ്‌റ്റാർ തിരക്കിലാണ്. അനുരാഗ കരിക്കിൻ വള്ളം ചെയ്ത ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ ചിത്രമായ ‘ഉണ്ട’യുടെ ഷൂട്ടിംഗ് അവസാനിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്കൊപ്പമായിരുന്നു മമ്മൂട്ടിയുടെ ഡിന്നർ. മൈസൂർ വെച്ചായിരുന്നു ഡിന്നർ ഒരുക്കിയത്. 
 
ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടും പൊലീസ് ആവുകയാണ്. മമ്മൂട്ടിയുട്ര് സബ്ബ് ഇന്‍സ്പെക്ടര്‍ കഥാപാത്രത്തിന്റെ പേര് മണിയെന്നാണ്. നോര്‍ത്ത് ഇന്ത്യയിലെ നക്‌സ‌ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പൊലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.  
 
12കോടിയോളം ബഡ്ജറ്റിലാണ് അണിയറ പ്രവര്‍ത്തകര്‍ ഈ ചിത്രം അണിയിച്ചൊരുക്കുന്നത്. മമ്മൂക്ക ഇതുവരെ ചെയ്ത പോലീസ് വേഷങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായൊരു കഥാപാത്രമാകും ചിത്രത്തിലേത് എന്നാണ് അറിയുന്നത്. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഷൈൻ ടോം ചാക്കോ, അർജുൻ അശോകൻ, ആസിഫ് അലി എന്നിവരുമുണ്ട്. 
 
പിപ്പീലി ലൈവ്, ന്യൂട്ടന്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓംകാര്‍ ദാസ് മണിക്പുരി, മാസാനിലൂടെ ശ്രദ്ധേയനായ ഭഗ്വാന്‍ തിവാരി, ട്യൂബ് ലൈറ്റ് എന്ന ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ചീന്‍ ഹോ ലിയാവോ എന്നിവരാണ് ചിത്രത്തില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുക.
 
ഈ സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് ഷാം കൌശല്‍ ആണ്. ഷാം കൌശല്‍ അത്ര നിസാരക്കാരനല്ലല്ലോ. ബോളിവുഡിലെ മഹാവിജയങ്ങളായ ദംഗൽ‍, ക്രിഷ് 3, ബജ്‌റംഗി ബായിജാന്‍, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്‍റം തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഷാം കൌശല്‍ ആണ്.
 
ജിഗര്‍തണ്ട പോലെയുള്ള തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗാവമിക് യു ആരി ആണ് ഉണ്ടയുടെ ക്യാമറാമാന്‍. അതുകൊണ്ടുതന്നെ ഉണ്ട ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം. ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമായാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്തത്. ഒപ്പം വയനാട്ടിലും. 

അനുബന്ധ വാര്‍ത്തകള്‍

Next Article