മമ്മൂട്ടിയുടെ വില്ലനായി എത്തുന്നത് പ്രശസ്ത തെന്നിന്ത്യന്‍ താരം, മൂന്ന് നായികമാര്‍, ബി ഉണ്ണികൃഷ്ണന്‍ ചിത്രത്തിന് പേരായില്ല !

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ജൂലൈ 2022 (15:11 IST)
ആറാട്ടിനു ശേഷം ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒരുങ്ങുന്നു. ഇതുവരെ പേരിടാത്ത ത്രില്ലറില്‍ പോലീസ് യൂണിഫോമില്‍ മെഗാസ്റ്റാര്‍ എത്തും. ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
 
ആറാട്ടിന്റെ തിരക്കഥാകൃത്ത് ഉദയകൃഷ്ണ തിരക്കഥയൊരുക്കിയ ചിത്രത്തില്‍ സ്‌നേഹ, അമലപോള്‍, ഐശ്വര്യ ലക്ഷ്മി തുടങ്ങിയ 3 നായികമാരുണ്ട്. പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ വിനയ് റായ് മമ്മൂട്ടിയുടെ വില്ലനായി ചിത്രത്തില്‍ വേഷമിടും.ഷൈന്‍ ടോം ചാക്കോ , ദിലീഷ് പോത്തന്‍, സിദ്ദിഖ്, ജിനു എബ്രഹാം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
ഓപ്പറേഷന്‍ ജാവയ്ക്ക് ക്യാമറ കൈകാര്യം ചെയ്ത ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.എഡിറ്റിംഗ് മനോജ്,സംഗീതം ജസ്റ്റിന്‍ വര്‍ഗീസ്.
ആര്‍ ഡി ഇല്യൂമിനേഷന്‍സ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article