ചിത്രീകരണം ആരംഭിച്ച് 'കള്ളനും ഭഗവതിയും:;വിഷ്ണു ഉണ്ണികൃഷ്ണൻ്റെ നായികയാകാൻ അനുശ്രീ

കെ ആര്‍ അനൂപ്
ബുധന്‍, 23 നവം‌ബര്‍ 2022 (11:43 IST)
ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഈ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്.
കള്ളനും ഭഗവതിയും എന്ന് പേരിട്ടിരിക്കുന്ന സിനിമ നിർമ്മിക്കുന്നതും ഈസ്റ്റ് കോസ്റ്റിന്റെ ബാനറിൽ തന്നെയാണ്. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.
 
അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണ് നായികമാർ.സലിം കുമാർ, ജോണി ആൻ്റണി, പ്രേംകുമാർ, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, ജയശങ്കർ, നോബി, ജയപ്രകാശ് കുളൂർ, ജയൻ ചേർത്തല, ജയകുമാർ, മാല പാർവ്വതി എന്നിങ്ങനെയുള്ള താരനിരയും സിനിമയിലുണ്ട് 
 
കെ വി അനിൽ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
 
 രതീഷ് റാം ഛായാഗ്രാഹണവും 
രഞ്ജിത് രാജ സംഗീതവും ഒരുക്കുന്നു.