ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയം,'അനക്ക് എന്തിന്റെ കേടാ' ചിത്രീകരണം നവംബര്‍ 18ന്

കെ ആര്‍ അനൂപ്

ബുധന്‍, 16 നവം‌ബര്‍ 2022 (11:16 IST)
'അനക്ക് എന്തിന്റെ കേടാ' ടൈറ്റില്‍ കൊണ്ട് തന്നെ ശ്രദ്ധ നേടുകയാണ്.മലയാള സിനിമയില്‍ ഇതുവരെ പറഞ്ഞിട്ടില്ലാത്ത പ്രമേയവുമായി എത്തുന്ന ചിത്രം ഷമീര്‍ ഭരതന്നൂര്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്നു.
 
 
നവംബര്‍ 18ന് ചിത്രീകരണം ആരംഭിക്കും.കോഴിക്കോട് ചാത്തമംഗലം പാഴൂരില്‍ ആണ് ഷൂട്ടിങ്ങിന് തുടക്കം ആക്കുക.
 
അഖില്‍ പ്രഭാകര്‍, സായികുമാര്‍, സുധീര്‍ കരമന, മധുപാല്‍, വിജയകുമാര്‍, ശിവജി ഗുരുവായൂര്‍, റിയാസ് നെടുമങ്ങാട്, കലാഭവന്‍ നിയാസ്, സ്‌നേഹ അജിത്ത്,വീണ നായര്‍, ഭരതന്നൂര്‍ ശാന്ത തുടങ്ങിയ താരനിര അണിനിരക്കുന്നു.
 
ഗൗതം ലെനിന്‍ ഛായാഗ്രാഹണവും പണ്ഡിറ്റ് രമേശ് നാരായണ്‍ സംഗീതവും ഒരുക്കുന്നു.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍