'റാം' ചിത്രീകരണം 50 ശതമാനം പൂര്‍ത്തിയായി, പുതിയ അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്

ശനി, 29 ഒക്‌ടോബര്‍ 2022 (16:44 IST)
മോഹന്‍ലാലും ജീത്തു ജോസഫും കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് 'റാം'. സിനിമയിലൂടെ ഒരു അപ്‌ഡേറ്റ് പുറത്ത്.
 
ചിത്രീകരണം ഏകദേശം 50 ശതമാനം പൂര്‍ത്തിയായി. സംവിധായകന്‍ ഇക്കാര്യം അറിയിച്ചതായി ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ളൈ ട്വീറ്റ് ചെയ്തു. അടുത്ത ഷെഡ്യൂള്‍ നവംബര്‍ പകുതിയോടെ ആരംഭിക്കും.
 
മൊറോക്കോ, മറ്റ് ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലായി അടുത്ത ഷെഡ്യൂള്‍ പൂര്‍ത്തിയാകും. അടുത്തവര്‍ഷം ജനുവരിയില്‍ ഷൂട്ട് പൂര്‍ണമായും പൂര്‍ത്തിയാകും. സിനിമയുടെ രണ്ട് ഭാഗങ്ങളും ഒരുമിച്ച് ചിത്രീകരിക്കും.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍