ക്രിസ്റ്റഫര്‍ ചിത്രീകരണം പൂര്‍ത്തിയായി, 79 ദിവസത്തെ ഷൂട്ട് അവസാനിച്ചത് പുലര്‍ച്ചെ രണ്ടുമണിക്ക്

കെ ആര്‍ അനൂപ്

വ്യാഴം, 29 സെപ്‌റ്റംബര്‍ 2022 (14:35 IST)
ക്രിസ്റ്റഫര്‍ ചിത്രീകരണം പൂര്‍ത്തിയായി. 79 ദിവസം നീണ്ട ചിത്രീകരണം ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കാണ് പൂര്‍ത്തിയായത്. 65 ദിവസത്തെ ഷൂട്ട് മമ്മൂട്ടിക്ക് ഉണ്ടായിരുന്നു.
 'ഇന്ന് പുലര്‍ച്ചെ 2 മണിക്ക് ഞങ്ങള്‍ ക്രിസ്റ്റഫറിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കി. 79 ദിവസത്തെ ഷൂട്ട്. മമ്മൂക്ക 65 ദിവസം ക്രിസ്റ്റഫറിനൊപ്പം ഉണ്ടായിരുന്നു. നന്ദി, മമ്മൂക്ക. എന്റെ അഭിനേതാക്കള്‍ക്കും സംഘത്തിനും ഒരു വലിയ നന്ദി'-ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ കുറിച്ചു
 
സെപ്റ്റംബര്‍ 23ന് ക്രിസ്റ്റഫറിന്റെ ചിത്രീകരണം മമ്മൂട്ടി പൂര്‍ത്തിയാക്കിയിരുന്നു.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍