ട്വെന്റി 20 യിൽ വില്ലൻ വേഷം ചെയ്യാമെന്ന് മമ്മൂട്ടി പറഞ്ഞു, അങ്ങനെ വന്നാൽ സിനിമ പൊളിയുമെന്ന് ഇന്നസെന്റ്: ഇടവേള ബാബു പറയുന്നു

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (12:31 IST)
താരസംഘടനയായ അമ്മയിലെ അംഗങ്ങൾക്ക് പെൻഷൻ തുക കണ്ടെത്താനായി മലയാളത്തിലെ സൂപ്പർ താരങ്ങൾ പ്രതിഫലം വങ്ങാതെ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രമായിരുന്നു ജോഷിയുടെ സംവിധാനത്തിൽ ഒരുങ്ങിയ മൾട്ടി സ്റ്റാറർ ചിത്രം ട്വെന്റി ട്വെന്റി. ദിലീപ് നിർമിച്ച ചിത്രം മലയാള സിനിമയിലെ തന്നെ മികച്ച വിജയചിത്രങ്ങളിലൊന്നായിരുന്നു. ഇപ്പോഴിതാ അമ്മയുടെ നേതൃത്വത്തിൽ വീണ്ടും മറ്റൊരു മൾട്ടി സ്റ്റാർ ചിത്രം ഒരുങ്ങുമ്പോൾ ട്വെന്റി ട്വെന്റിയുടെ അണിയറ വിശേഷങ്ങൾ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇടവേള ബാബു.
 
ട്വെന്റി ട്വെന്റിയിൽ തന്നെ അമ്മയിലുള്ള പലരെയും അഭിനയിപ്പിക്കാൻ സാധിച്ചില്ലെന്ന് ഇടവേള ബാബു പറയുന്നത്. അതേസമയം ട്വെന്റി ട്വെന്റിയിൽ വില്ലൻ വേഷം ചെയ്യാൻ മമ്മൂട്ടി താൽപര്യപ്പെട്ടിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇടവേള ബാബു. ചിത്രത്തിൽ വില്ലൻ വേഷം ചെയ്യാൻ മമ്മൂക്കയ്‌ക്ക് താൽപര്യം ഉണ്ടായിരുന്നു. ഇത് പക്ഷേ ഇന്നസെന്റ് ഉൾപ്പടെയുള്ളവരോട് ഞാൻ പറഞ്ഞപ്പോൾ മമ്മൂട്ടി വില്ലനായാൽ ആ ഒറ്റക്കാരണം കൊണ്ട് സിനിമ പരാജയപ്പെടുമെന്നാണ് പറഞ്ഞത്. മമ്മൂട്ടി പറഞ്ഞത് ശരിയാണ്. അമ്മയുടെ സിനിമയിൽ മാത്രമെ ഇങ്ങനൊരു അവസരം ലഭിക്കുകയുള്ളു. റിപ്പോർട്ടർ ചാനലിൽ നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞു.
 

അനുബന്ധ വാര്‍ത്തകള്‍

Next Article