അമ്മയുടെ സിനിമയിൽ ഭാവനയില്ല: മരിച്ചവർ തിരിച്ചുവരാത്ത പോലെയെന്ന് ഇടവേള ബാബു

Webdunia
തിങ്കള്‍, 12 ഒക്‌ടോബര്‍ 2020 (12:14 IST)
താരസംഘടനയായ അമ്മയ്‌ക്കു‌വേണ്ടി ഒരുക്കുന്ന മൾട്ടി സ്റ്റാർ ചിത്രത്തിൽ നടി ഭാവനയുണ്ടാകില്ലെന്ന് അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു. ഭാവന നിലവിൽ അമ്മയിൽ അംഗമല്ലെന്നും മരിച്ചവർ തിരിച്ചുവരാത്ത പോലെയാണിതെന്നും റിപ്പോർട്ടർ ടിവി‌യ്ക്ക് നൽകിയ അഭിമുഖത്തിൽ ഇടവേള ബാബു പറഞ്ഞു.
 
നേരത്തെ അമ്മയ്‌ക്ക് വേണ്ടി ദിലീപ് നിർമ്മിച്ച മൾട്ടി സ്റ്റാർ ചിത്രമായ ട്വെന്റി ട്വെന്റിയിൽ ഭാവന പ്രധാനവേഷത്തിൽ അഭിനയിച്ചിരുന്നു. കഴിഞ്ഞ ട്വെന്റി 20യിൽ ഭാവന നല്ല റോൾ ചെയ്‌തിരുന്നു. എന്നാൽ ഭാവന നിലവിൽ അമ്മയിൽ അംഗമല്ല. മരിച്ചുപോയവരെ തിരിച്ചുകൊണ്ടുവരുവാൻ സാധിക്കില്ലല്ലോ. അതുപോലെയാണിത്. അമ്മയിലുള്ളവരെ വെച്ച് പടം എടുക്കേണ്ടി വരും ഇടവേള ബാബു പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article