കുഞ്ഞിനെ കൊണ്ടുപോയത് അമ്മൂമ്മയെ കാണിയ്ക്കാനെന്ന് പറഞ്ഞ്, പ്ലാസ്റ്റിക് കവറിൽ ഒളിപ്പിച്ച ശേഷം മാലിന്യമെന്ന വ്യാജേന പുഴയിലേയ്ക്കെറിഞ്ഞു

വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (11:44 IST)
തിരുവനന്തപുരം: നാല്‍പത് ദിവസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെ. നൂലുകൊട്ട് ദിവസം കുഞ്ഞിനെ അമ്മൂമ്മയെ കാണിയ്ക്കാൻ എന്നുപറഞ്ഞാണ് പിതാവ് ഉണ്ണികൃഷ്ണന്‍ കൊണ്ടുപോയത്. കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി ഒളിപ്പിച്ച ശേഷം രാത്രിയിൽ മാലിന്യം എന്ന വ്യജേന ഇയാൾ കുഞ്ഞിനെ പുഴയിലേയ്ക്ക് എടുത്തെറിയുകയായിരുന്നു.
 
ഉണ്ണികൃഷ്ണൻ കുഞ്ഞുമായി തിരികെയെത്താതെ ന്ന്നതോടെയാണ് യുവതി പൊലീസിൽ വിവരമറിയിച്ചത്. കുഞ്ഞിനെ കാണാനില്ല എന്നായിരുന്നു തിരികെയെത്തിയ ഉണ്ണികൃഷണൻ ആദ്യം പറഞ്ഞത്. എന്നാൽ ഭാര്യവീട്ടുകാർ ചോദ്യം ചെയ്തതോടെ ഹൈവെയുടെ പരിസരത്ത് ഉപേഷിച്ചു എന്ന് കള്ളം പറഞ്ഞു. എന്നാൽ ഇയാൾ ആറ്റിൽനിന്നും കയറിവരന്നത് പ്രദേശവാസികൾ കണ്ടിരുന്നു. തുടർന്ന് പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ കുഞ്ഞ് കയ്യിൽനിന്നും വഴുതി ആറ്റിൽ വീണു എന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കി. എന്നാൽ പിന്നീട് കുറ്റം സമ്മതിയ്ക്കേണ്ടിവന്നു.  
 
ഭാര്യയെ സംശയിച്ചാണ് ഇയാൾ കുഞ്ഞിനെ കൊലപ്പെടുത്തിയത്. ഇന്ന് രാവിലെയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്താനായത്. പ്രതി ഭാര്യയുമായി അകന്നു കഴിയുകയായിരുന്നു. യുവതി നേരത്തെ ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകിയിട്ടുണ്ട്. കേസിൽ പൊലീസിനെ തെറ്റിദ്ധരിപ്പിയ്ക്കാൻ പ്രതി ശ്രമം നടത്തി എന്ന് തിരുവല്ലം സിഐ വി സജികുമാര്‍ പറഞ്ഞു. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍