കൊവിഡ് ബാധിതയായ യുവതി ഒറ്റ പ്രസവത്തിൽ നാലുകുഞ്ഞുങ്ങൾക്ക് ജൻമം നൽകി: ഒരു കുട്ടിയുടെ നില അതീവഗുരുതരം

വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (09:25 IST)
ഗോരഖ്പൂർ: കൊവിഡ് ബാധിതയായ യുവതി ഒറ്റ പ്രസവത്തിൽ നാലു കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ ബി‌ആർഡി ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. ഒരു കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്. മറ്റു മുന്നു കുട്ടികൾക്കും അമ്മയ്കും ആരോഗ്യ പ്രശ്നങ്ങളില്ല എന്ന് മെഡിക്കൽ കോളേജ് വ്യക്തമാക്കി. 
 
നാലുകുട്ടികളുടെയും സാംപിളുകൾ കൊവിഡ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ഗൗരി ബസാർ ഗ്രാമത്തിൽനിന്നുമുള്ള 25കാരിയാണ് 4 കുഞ്ഞുങ്ങൾക്ക് ജൻമം നൽകിയത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയോടെ യുവതിയെ മെഡിക്കൽ കോളേജിലെ ട്രോമ സെന്ററിൽ പ്രവേശിപ്പിയ്ക്കുകയായിരുന്നു. ബുധനാഴ്ച യുവതി കുഞ്ഞുങ്ങൾക്ക് ജൻമം നൽകി. 980 ഗ്രാം മുതൽ 1.5 കിലോഗ്രാം വരെയാണ്  കുഞ്ഞുങ്ങളുടെ ഭാരം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍