കർഷക ബില്ലുകൾക്കെതിരെയുള്ള ദേശീയ പണിമുടക്ക് ആരംഭിച്ചു, പഞ്ചാബിൽ റെയിൽ പാളങ്ങൾ ഉപരോധിച്ച് സമരം തുടരുന്നു

വെള്ളി, 25 സെപ്‌റ്റംബര്‍ 2020 (07:57 IST)
ഡൽഹി: കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക ബില്ലുകകൾക്കെതിരെ കർഷക സംഘടനകൾ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ആരംഭിച്ചു. വിവിധ സംസ്ഥാനങ്ങളീനിന്നുമുള്ള 12 കർഷക സംഘടനകളാണ് കാർഷിക ബില്ലുകൾക്കെതിരെ പ്രക്ഷോപം നടത്തുന്നത്. കോൺഗ്രസ് ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ സമരങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 
 
പഞ്ചാബിൽ കിസാൻ മസ്ദൂർ സംഘർഷ് സമിതിയുടെ നേതൃത്വത്തിൽ റെയിൽ പാളങ്ങൾ ഉപരോധിച്ചുള്ള സമരങ്ങൾ തുടരുകയാണ്. നിരവധി ട്രെയിനുകൾ റദ്ദാക്കി. ഇന്നലെയും പഞ്ചാബിൽ ട്രെയിൻ പാളങ്ങൾ ഉപരോധിച്ച് കിസാൻ മസ്ദൂർ സംഘർഷ് സമിതി സമരം നടത്തിയിരുന്നു. 28ന് സംസ്ഥാന തലസ്ഥാനങ്ങളിൽ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ രാജ്ഭവനുകളിലേയ്ക്ക് മാർച്ച് നടത്തും. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍