ചിരിക്കാന്‍ തയ്യാറായിക്കോളൂ.. റാഫിയുടെ തിരക്കഥയില്‍ വിഷ്ണു ഉണ്ണികൃഷ്ണന്റെ 'താനാരാ'

കെ ആര്‍ അനൂപ്
ചൊവ്വ, 25 ഏപ്രില്‍ 2023 (10:44 IST)
'താനാരാ'എന്നാ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആണ് ടൈറ്റിലിന്റെയും പോസ്റ്ററിന്റെയും വ്യത്യസ്തത കൊണ്ട് വേറിട്ട് നില്‍ക്കുന്നത്.വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന സിനിമ പ്രേക്ഷകരെ ചിരിപ്പിക്കും എന്നത് ഉറപ്പാണ്.
 
റാഫിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രം ഹരിദാസ് ആണ് സംവിധാനം ചെയ്യുന്നത്.ജിബു ജേക്കബ്, ദീപ്തി സതി, ചിന്നു ചാന്ദിനി, സ്‌നേഹ ബാബു എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
 
പാലാ, എറണാകുളം, ഗോവ എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുകയാണ്.
 
വണ്‍ ഡേ ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന് വിഷ്ണു നാരായണനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു.വി സാജന്‍ എഡിറ്റിംഗ് നിര്‍വഹിക്കുന്നു.ബിജിപാലും, ശ്രീനാഥ് ശിവശങ്കരനുമാണ് സം?ഗീതം ഒരുക്കുന്നത്
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article