അപകടം പറ്റി, ഹൈദരാബാദിലെ ഷൂട്ടിംഗ് നിര്‍ത്തിവെച്ച് മമ്മൂട്ടി കാണാനെത്തി, ഓര്‍മ്മകള്‍ പങ്കുവെച്ച് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍

കെ ആര്‍ അനൂപ്

ചൊവ്വ, 4 ഏപ്രില്‍ 2023 (11:11 IST)
നടനും സംവിധായകനുമാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. കള്ളനും ഭഗവതിയും എന്ന സിനിമയാണ് താരത്തിന്റെതായി പ്രദര്‍ശനം തുടരുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്ത് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ നടന്‍ ഒരു അപകടം പറ്റിയപ്പോള്‍ തന്നെ കാണാനായി ഷൂട്ട് നിര്‍ത്തിവെച്ച് മമ്മൂട്ടി എത്തിയ നിമിഷത്തെ ഓര്‍ക്കുകയാണ്.
 
മമ്മൂട്ടിയുടെ കൂടെയാണ് താന്‍ കൂടുതലും വര്‍ക്ക് ചെയ്തിട്ടുള്ളതെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു. ചെറിയ വേഷങ്ങളൊക്കെ ഉള്ളൂ. മമ്മൂക്ക നിര്‍മ്മിച്ച ഒരു സിനിമയില്‍ അഭിനയിച്ച് തുടങ്ങിയപ്പോള്‍ ഒരു അപകടം പറ്റി അത് തനിക്ക് ചെയ്യാന്‍ പറ്റിയില്ലെന്നും വിഷ്ണു ഓര്‍ക്കുന്നു. അന്ന് താന്‍ പോലും അറിയാതെ ഹൈദരാബാദിലെ ഷൂട്ടൊക്കെ നിര്‍ത്തിവെച്ച് മമ്മൂട്ടി തന്നെ കാണാനായി എത്തിയതിനെ കുറിച്ച് പറയുകയാണ് നടന്‍.പുള്ളി വരുന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. ഞാന്‍ കയ്യൊക്കെ കെട്ടിവച്ച് ഇങ്ങനെ കിടക്കുമ്പോള്‍ പരിചയമുള്ള ഒരാള്‍ ഇങ്ങനെ വരുന്നു. നോക്കിയപ്പോള്‍ മമ്മൂക്ക. അന്നത്തെ ഓര്‍മ്മ ഇന്നു കഴിഞ്ഞ പോലെ ഓര്‍ത്ത് വിഷ്ണു ഉണ്ണികൃഷ്ണന്‍ പറയുന്നു.
 
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍