അതിന്റെ മുഴുവന്‍ ക്രെഡിറ്റും അയാള്‍ക്ക്... വിഷ്ണു ഉണ്ണികൃഷ്ണന്‍ മനസ്സ് തുറക്കുന്നു

കെ ആര്‍ അനൂപ്

തിങ്കള്‍, 24 ഏപ്രില്‍ 2023 (09:12 IST)
തിയേറ്ററുകളില്‍ ആരവം തീര്‍ത്ത 'വെടിക്കെട്ട്'ഒ.ടി.ടിയിലും മികച്ച പ്രതികരണങ്ങളുമായി മുന്നേറുന്നു.ബിബിന്‍,വിഷ്ണു എന്നീ സംവിധായകരായ നടന്മാരുടെ സ്വപ്നമായിരുന്നു വെടിക്കെട്ട് എന്ന സിനിമ. ഇപ്പോഴിതാ സിനിമയിലെ ഷിബൂട്ടന്‍ എന്ന കഥാപാത്രം ആകാന്‍ തന്നെ പ്രേരിപ്പിച്ച ഒരാളെ കുറിച്ച് പറയുകയാണ് നടന്‍.
 
വിഷ്ണു ഉണ്ണികൃഷ്ണന്റെ വാക്കുകള്‍ 
 
' വെടിക്കെട്ട് - ഷിബൂട്ടന്‍'ഈ സിനിമയും, ഈ കഥാപാത്രവും എന്റെ ജീവിതത്തില്‍ ഏറെ പ്രിയപ്പെട്ടതാണ്..! 
 
'വെടിക്കെട്ട്' തീയറ്ററില്‍ കണ്ടവരും ഇപ്പോള്‍ Zee5 ഒ. ടി. ടി. പ്ലാറ്റ്‌ഫോമില്‍ കണ്ടവരും പങ്ക് വച്ച ഓരോ അഭിപ്രായങ്ങള്‍ക്കും... പിന്നെ, ഷിബൂട്ടനെ കുറിച്ച് പറഞ്ഞ ഓരോ വാക്കുകള്‍ക്കും സ്‌നേഹത്തോടെ 
പറയട്ടെ... നന്ദി.
 
ഞാന്‍ ഈ കഥാപാത്രം ചെയ്യാന്‍ മടിച്ച് മടിച്ച് നിന്നപ്പോള്‍, എന്നെക്കാളും എന്നില്‍ വിശ്വാസം അര്‍പ്പിച്ച് , ഷിബൂട്ടന്‍ ആവാന്‍ എന്നെ പ്രേരിപ്പിച്ച, എന്നെ നിര്‍ബന്ധിച്ച് ഇത് ചെയ്യിപ്പിച്ച എന്റെ കോ - എഴുത്തുകാരന്, കോ - സംവിധായകന് , എന്റെ ചങ്ങാതിക്ക് ആണ് അതിന്റെ മുഴുവന്‍ ക്രെഡിറ്റും...
Bibin George 
 
ഇനിയും കാണാത്തവര്‍ വെടിക്കെട്ട് കാണണം, അഭിപ്രായം അറിയിക്കണം. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍