അന്ന ബെന്നും അർജുൻ അശോകനും ആദ്യമായി ഒന്നിക്കുന്ന പുതിയ ചിത്രമാണ് 'ത്രിശങ്കു'. റൊമാന്റിക് കോമഡി വിഭാഗത്തിൽ പെടുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് അച്യുത് വിനായക് ആണ്. അടുത്തിടെ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണം.1.3 മില്യൺ ആളുകളാണ് ടീസർ യൂട്യൂബിലൂടെ മാത്രം കണ്ടത്.
സുരേഷ് കൃഷ്ണ, സെറിൻ ഷിഹാബ്, നന്ദു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
ജയേഷ് മോഹൻ, അജ്മൽ സാബു എന്നിവർ ചേർന്ന് ഛായാഗ്രഹണവും രാകേഷ് ചെറുമഠം എഡിറ്റിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത് ജെ.കെ ആണ്.
മാച്ച്ബോക്സ് ഷോട്ട്സിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്.വിഷ്ണു ശ്യാമപ്രസാദ്, ലക്കൂണ പിക്ചേഴ്സ്, ഗായത്രി എം, ക്ലോക്ക് ടവർ പിക്ചേഴ്സ്കമ്പനി എന്നിവരാണ് മറ്റ് നിർമാതാക്കൾ.