ശിവകാർത്തികേയൻ ചിത്രത്തിൽ നായികയായി അന്ന ബെൻ

വെള്ളി, 10 മാര്‍ച്ച് 2023 (14:10 IST)
നടൻ ശിവകാർത്തികേയൻ നിർമിക്കുന്ന പുതിയ ചിത്രത്തിൽ നായികയായി മലയാളി താരം അന്നബെൻ. സൂരി നായകനാകുന്ന ചിത്രത്തിന് കൊട്ടുകാളി എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യയുടെ ഓസ്കർ എൻട്രിയായ കൂഴങ്കല്ല് ഒരുക്കിയ പി എസ് വിനോദ് രാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോട്ടർഡാം ഉൾപ്പടെയുള്ള ചലച്ചിത്രമേളകളിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
 
മാവീരൻ എന്ന സിനിമയാണ് ശിവകാർത്തികേയൻ നായകനായി പ്രദർശനത്തിന് തയ്യാറെടുക്കുന്ന ചിത്രം. എസ് ഷങ്കറിൻ്റെ മകൾ അദിതിയാണ് ചിത്രത്തിൽ നായികയാകുന്നത്. ആമസോൺ പ്രൈം ആണ് ചിത്രത്തിൻ്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിട്ടുള്ളത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍