ഫഹദിനൊപ്പം ആദ്യമായി നദിയ മാെയ്തു, പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് കാനഡയില്‍ !

കെ ആര്‍ അനൂപ്
വ്യാഴം, 9 ഡിസം‌ബര്‍ 2021 (10:00 IST)
ഫഹദ് ഫാസിലും സംവിധായകന്‍ മഹേഷ് നാരായണനും വീണ്ടും ഒന്നിക്കുന്നു.എം.ടി.വാസുദേവന്‍ നായരുടെ പ്രശസ്തമായ ചെറുകഥകളിലൊന്നായ ഷെര്‍ലക്ക് സിനിമ ആകുകയാണ്. ജനുവരിയില്‍ കാനഡയില്‍ ചിത്രീകരണം ആരംഭിക്കും.
 
ബാലു എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ഫഹദ് അവതരിപ്പിക്കുന്നത്. നടന്റെ സഹോദരിയായി നദിയ മാെയ്തു വേഷമിടുന്നു. ഇവരും ആദ്യമായാണ് ഒന്നിക്കുന്നത്.
 
ജോലി തേടിയാണ് ചേച്ചിയുടെ അമേരിക്കയിലെ വീട്ടിലേക്ക് ബാലു എത്തുന്നത്. അവിടെയുള്ള വളര്‍ത്തു പൂച്ചയുടെ പേരാണ് ഷെര്‍ലക്ക്. ചേച്ചിയും ഭര്‍ത്താവും ജോലിക്കു പോകുമ്പോള്‍ ബാലു ഒറ്റയ്ക്കാകും. ഷെര്‍ലക്കും ബാലുവും മാത്രമുള്ള വീട്.ഷെര്‍ലക്ക് തന്റെ ജീവിതത്തിന് തടസമാകുന്നു എന്ന തോന്നല്‍ ബാലുവിനെ ഉണ്ടാകുന്നു. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് സിനിമ പറയുന്നത്.
 
ടേക്ക് ഓഫ്, സീ യു സൂണ്‍, മാലിക് തുടങ്ങിയ ചിത്രങ്ങള്‍ക്കുശേഷം ഇരുവരും ഒന്നിക്കുന്ന നാലാമത്തെ ചിത്രം കൂടിയാകും.

അനുബന്ധ വാര്‍ത്തകള്‍

Next Article