സിസേറിയന്‍ അത്ര പേടിക്കേണ്ട ഒന്നല്ല, പ്രസവ സമയത്തെ അനുഭവം തുറന്നുപറഞ്ഞ് സൗഭാഗ്യ

കെ ആര്‍ അനൂപ്
വ്യാഴം, 9 ഡിസം‌ബര്‍ 2021 (09:05 IST)
നവംബര്‍ 29നാണ് സൗഭാഗ്യ വെങ്കടേഷ് അമ്മയായത്. എപ്പോഴും മകള്‍ക്കൊപ്പം തന്നെയാണ് അര്‍ജുന്‍ സോമശേഖരനും.സുദര്‍ശന എന്നാണ് കുട്ടിക്ക് പേര് നല്‍കിയത്.ഇപ്പോഴിതാ പ്രസവ സമയത്തെ ചിന്തകളും ആശങ്കകളുമെല്ലാം തുറന്നു പറയുകയാണ് സൗഭാഗ്യ.
 
തന്റേത് ഒരു സാധാരണ പ്രസവം ആയിരുന്നില്ലെന്നും സിസേറിയനായിരുന്നുവെന്നും സൗഭാഗ്യ പറയുന്നു. അത് കേട്ടപ്പോഴേ ഭയന്നു വിറയ്ക്കുകയായിരുന്നു. പെട്ടെന്നായിരുന്നു സിസേറിയന്‍ തീരുമാനിച്ചത്.
 
 എന്റെ കാര്‍ഡിയോളജിസ്റ്റായ രത്‌നവും ഡോ. ഷിഫാസും മാലാഖയെ പോലുള്ള എന്റെ ഡോക്ടര്‍ അനിതയുമാണ് അത് സുഖകരമായ ഒരു അനുഭവമാക്കി മാറ്റി തന്നത്. താന്‍ വിചാരിച്ച പോലെ സിസേറിയന്‍ അത്ര പേടിക്കേണ്ട ഒന്നല്ലെന്നും എല്ലാം ഒരു സ്വപ്നം പോലെ കഴിഞ്ഞുപോയെന്നും താരം പറയുന്നു.
 
 ഡോക്ടര്‍ അനിതയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സൗഭാഗ്യ പങ്കുവച്ചിരുന്നു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sowbhagya Venkitesh (@sowbhagyavenkitesh)

അനുബന്ധ വാര്‍ത്തകള്‍

Next Article