കര്‍ഫ്യൂനിടയിലും രജനി ചിത്രത്തിന് രാത്രികാല ഷൂട്ടിംഗ്, സര്‍ക്കാരിന് അപേക്ഷ നല്‍കി 'അണ്ണാത്തെ' ടീം

കെ ആര്‍ അനൂപ്
വ്യാഴം, 22 ഏപ്രില്‍ 2021 (17:19 IST)
രജനിയുടെ അണ്ണാത്തെ ഷൂട്ടിംഗ് പല കാരണങ്ങളാല്‍ നീളുകയാണ്. നിലവില്‍ ഹൈദരാബാദില്‍ ചിത്രീകരണം പുരോഗമിക്കുകയാണ്. വളരെ വേഗത്തില്‍ ഷൂട്ടിംഗ് പൂര്‍ത്തിയാക്കാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. കര്‍ഫ്യൂനിടയിലും രാത്രികാലങ്ങളിലും ചിത്രീകരണം നടത്തുവാനായി തെലുങ്കാന സര്‍ക്കാരിനെ അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിയെന്നും പറയപ്പെടുന്നു.
 
രാത്രികാലങ്ങളില്‍ ചിത്രീകരിക്കേണ്ട പ്രധാനപ്പെട്ട രംഗങ്ങള്‍ ഉള്ളതിനാലാണ് സര്‍ക്കാറില്‍നിന്ന് ടീം പ്രത്യേക അനുമതി വാങ്ങിയത്. പോലീസിന്റെ നിയന്ത്രണത്തിലാകും ഷൂട്ടിംഗ്. കര്‍ശനമായി കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടാണ് ഷൂട്ട് നടക്കുന്നത്. ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തേക്കു പോകാതിരിക്കാന്‍ സെറ്റില്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ പാടില്ല.  

അനുബന്ധ വാര്‍ത്തകള്‍

Next Article