പൃഥ്വിരാജിനൊപ്പമുള്ള ആളെ മനസ്സിലായോ? 'ബ്രോ ഡാഡി' ലൊക്കേഷന്‍ ചിത്രം !

കെ ആര്‍ അനൂപ്
ശനി, 14 ഓഗസ്റ്റ് 2021 (08:52 IST)
'ബ്രോ ഡാഡി' ചിത്രീകരണം ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. സംവിധായകന്‍ പൃഥ്വിരാജിന്റെ ലൊക്കേഷന്‍ നിന്നുള്ള നിരവധി ചിത്രങ്ങളാണ് പുറത്ത് വരുന്നത്. ഛായാഗ്രഹകന്‍ അഭിനന്ദന്‍ രാമാനുജനൊപ്പമുളള പുതിയ ഫോട്ടോയും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറി. ഇന്‍ഡോറില്‍ ഒരു ഷോട്ടിനെ കുറിച്ച് അഭിനന്ദന്‍ പൃഥ്വിരാജിനോട് സംസാരിക്കുന്നത് കാണാം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bro Daddy Movie (@brodaddymovie)

 
കഴിഞ്ഞദിവസം ഫ്‌ളോറല്‍ പ്രിന്റ് ഷര്‍ട്ട് അണിഞ്ഞ തന്റെ ഫോട്ടോയ്ക്ക് താഴെ ''പൂക്കളര്‍ ഷര്‍ട്ട് ഇട്ട സംവിധായകന്‍' എന്ന് കുറച്ചുകൊണ്ട് പൃഥ്വിരാജ് മറ്റൊരു ലൊക്കേഷന്‍ ചിത്രവും പങ്കുവെച്ചിരുന്നു.മോഹന്‍ലാലിനും പൃഥ്വിരാജിനും പുറമെ, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ എന്നിവരും ചിത്രത്തിലുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുംബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

Next Article