"ബോളിവുഡ് നടന്മാർ നിരസിച്ചു, അവർക്ക് എന്നെ ഔട്ട്ഡേറ്റഡായി തോന്നികാണും",- പ്രിയദർശൻ

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2020 (11:13 IST)
ഹംഗാമ 2 എന്ന ചിത്രത്തിനായി സമീപിച്ചപ്പോൾ പല മുൻ നിര നടന്മാരും തന്നെ നിരസിച്ചതായി സംവിധായകൻ പ്രിയദർശൻ. 2003ൽ പുറത്തിറങ്ങിയ ഹംഗാമ എന്ന ചിത്രത്തിന്റെ സീക്വലിനായി ആയുഷ്‌മാൻ ഖുറാന,കാർത്തിക് ആര്യൻ എന്നിവരെ സമീപിച്ചിരുന്നതായും അവരെല്ലാം ചിത്രം നിരസിച്ചെന്നുമാണ് പ്രിയദർശൻ പറയുന്നത്.
 
നേരിട്ടല്ലെങ്കിലും ആയുഷ്മാന്‍ ഖുറാന, കാര്‍ത്തിക് ആര്യന്‍, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരോട് പുതിയ ചിത്രത്തെപറ്റിയുള്ള ആശയം പങ്കുവെച്ചു. അവരെല്ലാം അത് നിരസിച്ചു. ഞാൻ ഒരു ഔട്ട്ഡേറ്റഡായുള്ള സംവിധായകനാണെന്ന് അവർക്ക് തോന്നികാണും. അഞ്ച് വർഷമായല്ലോ ബോളിവുഡിൽ ഒരു സിനിമ ചെയ്‌തിട്ട്. ഇപ്പോൾ ആ ചിത്രം നടൻ മീസാനൊപ്പമാണ് ചെയ്യുന്നത്- പ്രിയദർശൻ പറഞ്ഞു.
 
അവര്‍ ഒട്ടും താല്‍പര്യം കാണിച്ചില്ല. മുഖത്ത് നോക്കി പറഞ്ഞില്ല. നടന്‍മാരോട് യാചിക്കാന്‍ എനിക്ക് താല്‍പര്യമില്ല.നിർബന്ധിക്കുകയാണെങ്കിൽ അവർ ബഹുമാനത്തോടെ ഒരു കപ്പ് കോഫി ഓഫർ ചെയ്‌തേക്കും. എന്നിട്ട് നിങ്ങളെ ഒഴിവാക്കും. അവർക്ക് വിശ്വാസം ഇല്ലത്തതിനാലാകാം ഇങ്ങനെ -പ്രിന്ദർശൻ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article