ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ജനുവരി 2025 (12:32 IST)
ഉമാതോമസിനെ കാണാന്‍ പോലും നടി ദിവ്യ ഉണ്ണി തയ്യാറായില്ലെന്ന വിമര്‍ശനവുമായി നടി ഗായത്രി വര്‍ഷ. സംഭവം ഉണ്ടായതില്‍ ഖേദിക്കുന്നുവെന്ന് പറയാന്‍ പോലും ദിവ്യയ്ക്ക് മനസ്സുണ്ടായില്ല. കലാപ്രവര്‍ത്തനങ്ങള്‍ കച്ചവട മാധ്യമങ്ങളായി മാറി. അതിന്റെ ഭാഗമായിരുന്നു കൊച്ചിയില്‍ നടന്ന ഗിന്നസ് പരിപാടി. ദിവ്യ ഉണ്ണിയുടെ കച്ചവട കലാപ്രവര്‍ത്തനത്തിന്റെ ഇരയായെന്നും ഗായത്രി പറഞ്ഞു.
 
ആദ്യഘട്ടത്തില്‍ മാധ്യമങ്ങള്‍ സംഘാടകരുടെ പേര് മറച്ചുവെച്ചുവെന്നു ഗായത്രി വര്‍ഷ ആരോപിച്ചു. സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ സംസാരിക്കവെയാണ് ഗായത്രി വര്‍ഷ ഇക്കാര്യം പറഞ്ഞത്. സംഘാടനത്തില്‍ ക്രമക്കേടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയ പൊലീസ് ദിവ്യ ഉണ്ണിയുടെ മൊഴി രേഖപ്പെടുത്തുമെന്ന് പറഞ്ഞിരുന്നു.
 
ഇതിനുപിന്നാലെ കഴിഞ്ഞദിവസം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചു പോയി എന്ന വാര്‍ത്തയാണ് വന്നത്. ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ശ്വാസകോശത്തിന് പുറത്ത് വെള്ളം കിട്ടുന്ന അവസ്ഥയാണ് ഉമാതോമസിനുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍