"റോസ് അല്ലേ? ഹിമാലയത്തിൽ വെച്ച് ആ വൃദ്ധൻ ചോദിച്ചു": മറക്കാൻ കഴിയാത്ത അനുഭവം പങ്കുവെച്ച് കേറ്റ് വിൻസ്ലറ്റ്

Webdunia
ചൊവ്വ, 28 ഏപ്രില്‍ 2020 (09:51 IST)
ടൈറ്റാനിക്ക് പുറത്തിറങ്ങി 20 വർഷങ്ങൾ പിന്നിട്ടിട്ടുകൂടി ആരാധകർ തന്നെ തിരിച്ചറിയുന്നത് ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരിലെന്ന് ഹോളിവുഡ് നടി കേറ്റ് വിൻസ്ലറ്റ്. രണ്ട് വർഷങ്ങൾക്ക് മുൻപ് താൻ ഇന്ത്യയിലേക്ക് യാത്ര നടത്തിയപ്പോൾ ഉണ്ടായ ഹൃദയസ്പർശിയായ ഒരു അനുഭവവും കേറ്റ് പറയുന്നു.
 
രണ്ട് വർഷങ്ങൾക്ക് മുൻപ് ഹിമാലയത്തിലേക്ക് ഒരു യാത്ര നടത്തിയിരുന്നു.ഒരു വൃദ്ധൻ ആ നേരം എന്റെ അരികിലേക്ക് വന്നു.അദ്ദേഹത്തിന്റെ കാഴ്ച്ച അത്ര വ്യക്തമല്ല, പ്രായത്തിന്റെ മറ്റ് അവശതകളും ഉണ്ടായിരുന്നു. ഒരു 85 വയസ്സോളം അയാൾക്ക് പ്രായം തോന്നിക്കുകയും ചെയ്യും. അയാൾ എൻറ്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. "റോസ് അല്ലേ, ടൈറ്റാനിക്കിലെ?" എനിക്ക് കരച്ചിലടക്കാൻ സാധിച്ചില്ല. ഞാൻ പൊട്ടിക്കരഞ്ഞുപോയി കേറ്റ് വിൻസ്ലറ്റ് പറയുന്നു.
 
ലോകത്തിലെവിടെ പോയാലും ടൈറ്റാനിക്ക് അവിടെയുണ്ട്. ഒരു നടി എന്ന നിലയിൽ ഇതിനപ്പുറം എന്ത് സന്തോഷമാണ് എനിക്ക് വേണ്ടത്‌- കേറ്റ് പറയുന്നു

അനുബന്ധ വാര്‍ത്തകള്‍

Next Article