മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍; 'ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതി'

സിആര്‍ രവിചന്ദ്രന്‍

ശനി, 4 ജനുവരി 2025 (12:41 IST)
മുഖ്യമന്ത്രിയുടെ പരാമര്‍ശം തള്ളി മന്ത്രി കെബി ഗണേഷ് കുമാര്‍. ആചാരങ്ങള്‍ പാലിക്കാന്‍ കഴിവുള്ളവര്‍ ക്ഷേത്രങ്ങളില്‍ പോയാല്‍ മതിയെന്നും ഓരോ ക്ഷേത്രത്തിനും ഓരോ ആചാരമുണ്ടെന്നും അതില്‍ മാറ്റം വരുത്തണമോയെന്ന് തന്ത്രിയാണ് തീരുമാനിക്കേണ്ടതെന്നും ഭരണാധികാരികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ഉണ്ടെങ്കില്‍ അത് തന്ത്രിയുമായി കൂടിയാലോചിക്കണമെന്നും കെബി ഗണേഷ് കുമാര്‍ പറഞ്ഞു.
 
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ ക്ഷേത്രങ്ങളില്‍ പുരുഷന്മാര്‍ ഉടുപ്പ് ഊരിക്കൊണ്ടുള്ള ദര്‍ശനത്തില്‍ സാമൂഹിക ഇടപെടല്‍ ഉണ്ടാകണമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. ശിവഗിരി തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. കാലാന്തരത്തില്‍ ഇതിന് മാറ്റം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഇതിനെയാണ് കെബി ഗണേഷ്‌കുമാര്‍ തള്ളിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍