'ബറോസ്' പ്രധാനഭാഗങ്ങള്‍ വീണ്ടും റീഷൂട്ടിന്, കാരണം ഇതാണ് !

കെ ആര്‍ അനൂപ്
ബുധന്‍, 1 ഡിസം‌ബര്‍ 2021 (14:51 IST)
മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് ചിത്രീകരണം പുനരാരംഭിക്കുന്നു. ഈ മാസം 15 മുതല്‍ ഷൂട്ടിംഗ് വീണ്ടും തുടങ്ങും. എന്നാല്‍ നേരത്തെ 10 ദിവസത്തോളം ചിത്രീകരിച്ച പ്രധാനഭാഗങ്ങള്‍ വീണ്ടും റീഷൂട്ട് ചെയ്യാന്‍ പോവുകയാണ് ടീം.
 
ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കുട്ടി വളര്‍ന്നു എന്നതാണ് കാരണം. ആ കഥാപാത്രത്തിനായി വീണ്ടും ഒരു പുതിയ കുട്ടിയെ അണിയറ പ്രവര്‍ത്തകര്‍ കണ്ടെത്തിക്കഴിഞ്ഞു. 
 
ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റില്‍ റോളില്‍ മോഹന്‍ലാല്‍ എത്തും.സ്പാനിഷ് നടി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article