ട്വിസ്റ്റുകള്‍ ഇല്ലാത്ത പടം, 'സൗദിവെള്ളക്ക' ആഴത്തില്‍ ചിന്തിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി

കെ ആര്‍ അനൂപ്

ബുധന്‍, 1 ഡിസം‌ബര്‍ 2021 (09:57 IST)
ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന 'സൗദി വെള്ളക്ക' ചിത്രീകരണം സെപ്തംബര്‍ പകുതിയോടെ ആയിരുന്നു ആരംഭിച്ചത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന നവംബര്‍ പകുതിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിരുന്നു. സിനിമയെക്കുറിച്ച് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി പറയുന്നു. 
 
'ഞങ്ങള്‍ സൗദിവെള്ളക്കയുടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എന്ന് പറയുന്നതില്‍ എനിക്ക് അഭിമാനമുണ്ട്.എത്ര മനോഹരമായ അനുഭവങ്ങളായിരുന്നു അത്. മികച്ച അഭിനേതാക്കള്‍, വിവേകമുള്ള സാങ്കേതിക വിദഗ്ധര്‍, മികച്ച പ്രൊഡക്ഷന്‍ ബാക്കപ്പ് എന്നിവര്‍ എന്നെ മികച്ച വെള്ളക്ക നിമിഷങ്ങള്‍ പകര്‍ത്താന്‍ സഹായിച്ചു.ഒരുപാട് നന്ദി.
 
ഈ സിനിമ നിങ്ങളെ ആഴത്തില്‍ ചിന്തിപ്പിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.
വെള്ളക്ക ശുദ്ധമാണ്.ഗിമ്മിക്കുകളും ട്വിസ്റ്റുകളുമില്ലാതെ'-തരുണ്‍ മൂര്‍ത്തി കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tharun Moorthy (@tharun_moorthy)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍