ഉര്‍വ്വശി തീയേറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിക്കുന്ന 'സൗദി വെള്ളക്ക' ചിത്രീകരണം സെപ്തംബര്‍ പകുതിയോടെ ആയിരുന്നു ആരംഭിച്ചത്. കൊച്ചിയായിരുന്നു പ്രധാന ലൊക്കേഷന്‍. ഓപ്പറേഷന്‍ ജാവയ്ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.
ഹൃദയത്തോട് അടുത്തതെന്നും കഥ തുടരുന്നു എന്നും പറഞ്ഞു കൊണ്ടാണ് സംവിധായകന്‍ ചിത്രീകരണം പൂര്‍ത്തിയായ വിവരം പങ്കുവെച്ചത്.ലുക്ക് മാന്‍ അവറാന്‍, ദേവീ വര്‍മ്മ, സുധികോപ്പ, ബിനു പപ്പു, ഗോകുലന്‍, ശ്രിന്ധ,ധന്യ, അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
തൊണ്ടി മുതലും ദൃക്സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ എന്നീ ചിത്രങ്ങളുടെ വിജയത്തിന് ശേഷം ഉര്‍വശി തിയേറ്റേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.