ടിജെ ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന രജനികാന്ത് ചിത്രം വേട്ടയന്റെ ചിത്രീകരണം അതിവേഗം പുരോഗമിക്കുകയാണ്. സിനിമയുടെ 80 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെന്നും ബാക്കി ഭാഗങ്ങള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും രജനികാന്ത് അറിയിച്ചു.
ഫഹദ് ഫാസിലിനും റാണ ദഗ്ഗുബതിക്കുമൊപ്പം രജനികാന്ത് നേരത്തെ ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയില്‍ ഷൂട്ടിംഗ് നടത്തിയിരുന്നു.
ചിത്രത്തില്‍ രജനികാന്ത് പോലീസ് യൂണിഫോമിലാണ് എത്തുന്നത്.യഥാര്‍ത്ഥ ജീവിത കഥയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമിതാഭ് ബച്ചന്, മഞ്ജു വാര്യര്‍, റിതിക സിംഗ്, ദുഷാര വിജയന്, രക്ഷന് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.