ഉണ്ണി മുകുന്ദന്‍ ഇനി ഗൈനക്കോളജിസ്റ്റ്!'ഗെറ്റ് സെറ്റ് ബേബി' സിനിമയ്ക്ക് തുടക്കമായി

കെ ആര്‍ അനൂപ്

ബുധന്‍, 3 ജനുവരി 2024 (15:12 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് 'ഗെറ്റ് സെറ്റ് ബേബി'. പൂജ ചടങ്ങുകളോടെ സിനിമയ്ക്ക് തുടക്കമായി. ചോറ്റാനിക്കര ക്ഷേത്രത്തില്‍ വച്ചായിരുന്നു പൂജ ചടങ്ങുകള്‍ നടന്നത്. രാവിലെ നടന്ന പരിപാടിയില്‍ തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയും ചിത്രത്തിന്റെ മറ്റ് അണിയറ പ്രവര്‍ത്തകരും പങ്കെടുത്തു.

കിളിപോയി, കോഹിനൂര്‍ എന്നീ സിനിമകള്‍ക്ക് ശേഷം വിനയ് കോവിഡ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുരുഷ ഗൈനക്കോളജിസ്റ്റിന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. നിഖില വിമലാണ് ചിത്രത്തിലെ നായിക.

കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ചിത്രം ആയിരിക്കും ഇത്. സാമൂഹ്യ പ്രസക്തിയുള്ള വിഷയം നര്‍മ്മത്തില്‍ ചാലിച്ചാണ് സിനിമ പറയുന്നത്. 
 മേപ്പടിയാന്‍, ഷഫീക്കിന്റെ സന്തോഷം, മാളികപ്പുറം തുടങ്ങിയ സിനിമകളിലൂടെ കുടുംബ പ്രേക്ഷകരെ ആകര്‍ഷിക്കുന്ന നടനായി ഉണ്ണി മുകുന്ദന്‍ മാറിക്കഴിഞ്ഞു. ജീവിതത്തെ വലിയ പ്രതീക്ഷയോടെ നോക്കിക്കാണുന്ന ശക്തമായ കഥാപാത്രത്തെയാണ് നിഖില അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ രചന നിര്‍വഹിക്കുന്നത് വൈ വി രാജേഷും അനൂപ് രവീന്ദ്രനും ചേര്‍ന്നാണ്.
 
സജീവ് സോമന്‍, സുനില്‍ ജെയിന്‍, പ്രക്ഷാലി ജെയിന്‍, സാം ജോര്‍ജ്ജ് എന്നിവരാണ് സ്‌കന്ദ സിനിമാസിന്റെയും കിംഗ്‌സ്‌മെന്‍ എല്‍ എല്‍ പിയുടെയും സംയുക്ത സംരഭമായി ഈ ചിത്രം നിര്‍മ്മിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍