മമ്മൂട്ടിയല്ല, അത് പൃഥ്വിരാജ്; ജൂനിയറല്ല, സാക്ഷാല്‍ ലാല്‍ തന്നെ!

Webdunia
തിങ്കള്‍, 18 ജൂലൈ 2016 (13:35 IST)
‘ഹായ് ഐ ആം ടോണി’ എന്ന പരാജയ ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യാനിരുന്ന മമ്മൂട്ടിച്ചിത്രത്തിന് ‘ഡ്രൈവിംഗ് ലൈസന്‍സ്’ എന്നായിരുന്നു പേരിട്ടിരുന്നത്. മമ്മൂട്ടിക്കൊപ്പം ലാലും നായകതുല്യമായ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു വിവരം.
 
എന്നാല്‍ ലാല്‍ ജൂനിയര്‍ ആ പ്രൊജക്ട് ഉപേക്ഷിച്ചു എന്നാണ് ഇപ്പോല്‍ മനസിലാകുന്നത്. പകരം സാക്ഷാല്‍ ലാല്‍ ആ ചിത്രം സംവിധാനം ചെയ്യും. മമ്മൂട്ടിക്ക് പകരം പൃഥ്വിരാജായിരിക്കും നായകന്‍. പൃഥ്വിക്കൊപ്പം നായകതുല്യ വേഷത്തില്‍ ലാല്‍ അഭിനയിക്കുന്നില്ല, പകരം ശ്രീനിവാസന്‍ ആ കഥാപാത്രത്തെ അവതരിപ്പിക്കും.
 
പൃഥ്വി ഈ ലാല്‍ ചിത്രത്തിനായി കരാര്‍ ഒപ്പിട്ടു. സച്ചിയാണ് ഈ സിനിമയ്ക്ക് തിരക്കഥയെഴുതുന്നത്. പൃഥ്വിയുടെ ഹിറ്റ് ചിത്രം ‘അനാര്‍ക്കലി’ സംവിധാനം ചെയ്തത് സച്ചിയായിരുന്നു.
 
ദിലീപിന്‍റെ മെഗാഹിറ്റ് ചിത്രം ‘കിംഗ് ലയര്‍’ കഴിഞ്ഞ് ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഒരു സമ്പൂര്‍ണ കോമഡിച്ചിത്രമായിരിക്കും ഇത്.
Next Article