“മലയാളികളേ.... ഇങ്ങനെ ട്രോളരുത്” - വേദനയോടെ ‘പ്രേമം’ നായകന്‍ നാഗചൈതന്യ അപേക്ഷിക്കുന്നു!

Webdunia
വെള്ളി, 23 സെപ്‌റ്റംബര്‍ 2016 (15:27 IST)
നാഗചൈതന്യ ദുഃഖത്തിലാണ്. പ്രേമത്തിന്‍റെ തെലുങ്ക് റീമേക്കിന്‍റെ ട്രെയിലര്‍ കീറിമുറിച്ച് ട്രോളാക്കുന്ന മലയാളികളുടെയും തമിഴരുടെയും ചെയ്തികളാണ് പ്രേമം തെലുങ്കിലെ നായകനെ വിഷമിപ്പിക്കുന്നത്. തെലുങ്ക് പ്രേമത്തിനെതിരെ ഉണ്ടായ ട്രോള്‍ ആക്രമണം തന്നെ വേദനിപ്പിച്ചെന്നാണ് നാഗചൈതന്യ പറയുന്നത്.
 
തെലുങ്ക് പ്രേമത്തിന്‍റെ ട്രെയിലര്‍ പുറത്തുവന്ന ശേഷം ആയിരക്കണക്കിന് ട്രോളുകളാണ് ചിത്രത്തിനെ കളിയാക്കി പുറത്തുവന്നത്. പ്രധാനമായും നാഗചൈതന്യയുടെ നായകവേഷത്തെ കളിയാക്കിക്കൊണ്ടുള്ളതായിരുന്നു അത്. ഇതിന് മുമ്പ് ഒരു ഗാനം പുറത്തുവിട്ടപ്പോഴും വന്‍ ട്രോളാക്രമണം ഉണ്ടായിരുന്നു.
 
അതിനാല്‍, വളരെ കരുതലോടെ, കമന്‍റ് ബോക്സ് പോലും ഇല്ലാതെയാണ് യൂട്യൂബില്‍ പ്രേമം തെലുങ്കിന്‍റെ ട്രെയിലര്‍ റിലീസായത്. എന്നാല്‍ അതുകൊണ്ടൊന്നും ട്രോളര്‍മാരുടെ ശൌര്യത്തിന് തടയിടാന്‍ കഴിഞ്ഞില്ല.
 
പ്രേമം പോലെ ഒരു ക്ലാസിക് റീമേക്ക് ചെയ്യുമ്പോള്‍ ഇത്തരം വിമര്‍ശനങ്ങള്‍ പ്രതീക്ഷിച്ചതാണെന്നും നാഗചൈതന്യ പറയുന്നു.
Next Article