സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചപ്പോള്‍ കമ്മട്ടിപ്പാടത്തിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ വിനായകന്‍ മികച്ച നടനായി. ഒപ്പം, പുലിമുരുകന്‍ എന്നീ സിനിമകളിലൂടെ അവസാന നിമിഷം വരെ വിനായകന് വെല്ലുവിളി ഉയര്‍ത്തിയത് സാക്ഷാല്‍ മോഹന്‍ലാല്‍ ആയിരുന്നു.
മോഹന്‍ലാലിനെ പിന്തള്ളി നേടിയ അവാര്‍ഡെന്ന നിലയിലും വിനായകന് ഏറെ അഭിമാനിക്കാം. കാരണം, ഒപ്പത്തിലായാലും പുലിമുരുകനിലായാലും അസാധാരണമായ അഭിനയമികവ് മോഹന്‍ലാല്‍ പുലര്‍ത്തിയിരുന്നു. പ്രത്യേകിച്ചും ഒപ്പത്തിലെ അന്ധന്‍ കഥാപാത്രം.
സാധാരണഗതിയില്‍ അന്ധവേഷങ്ങള്‍ക്ക് കണ്ടുവരാറുള്ള അമിതാഭിനയം ഒപ്പത്തിലെ ജയരാമന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ വരുമ്പോള്‍ അശേഷം ഉണ്ടാകുന്നില്ല. ശാരീരികാധ്വാനം ഏറെ വേണ്ടിയ പുലിമുരുകനെയും അസാധ്യ മെയ്‌വഴക്കത്തോടെ മോഹന്‍ലാല്‍ ഉള്‍ക്കൊണ്ടു.
മഹേഷിന്‍റെ പ്രതികാരത്തിലെ അഭിനയത്തിന് ഫഹദ് ഫാസില്‍, കറുത്ത ജൂതനിലൂടെ സലിംകുമാര്‍, അയാള്‍ ശശിയിലെ അഭിനയത്തിന് ശ്രീനിവാസന്‍ എന്നിവരും മികച്ച നടനാവാനുള്ള മത്സരത്തിനുണ്ടായിരുന്നു.