ദിലീപിന്‍റെ തിയേറ്ററില്‍ വന്‍ കവര്‍ച്ച; ബംഗാള്‍ സ്വദേശിയെ കാണാനില്ല

Webdunia
ചൊവ്വ, 30 ഓഗസ്റ്റ് 2016 (19:50 IST)
നടന്‍ ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള തിയേറ്ററായ ഡി സിനിമാസില്‍ വന്‍ കവര്‍ച്ച. ഓഫീസ് മുറിയിലുണ്ടായിരുന്ന ഏഴുലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. തിയേറ്റര്‍ ജീവനക്കാരനായ ബംഗാള്‍ സ്വദേശിയെ കാണാതായിട്ടുണ്ട്.
 
മൂന്നുദിവസത്തെ കളക്ഷന്‍ തുകയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മിഥുന്‍ എന്ന ബംഗാള്‍ സ്വദേശിയെയാണ് കാണാതായത്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
എറണാകുളത്തുനിന്നുള്ള ഒരു ഏജന്‍സിയാണ് മിഥുന്‍ അടക്കമുള്ള തൊഴിലാളികളെ ഡി സിനിമാസിലേക്ക് നല്‍കിയത്.
Next Article