വിക്രം-ധ്രുവ് ചിത്രം 'മഹാന്‍' ഒ.ടി.ടി റിലീസിന് ?

കെ ആര്‍ അനൂപ്
ശനി, 30 ഒക്‌ടോബര്‍ 2021 (14:28 IST)
വിക്രമും മകന്‍ ധ്രുവ് വിക്രമും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് 'മഹാന്‍'.

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആക്ഷന്‍ രംഗങ്ങള്‍ ഏറെയുണ്ട്. ഇപ്പോഴിതാ സിനിമ ഒ.ടി.ടി റിലീസിനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 
ഒരു പ്രമുഖ ഡിജിറ്റല്‍ പ്ലാറ്റ്ഫോമുമായി നിര്‍മ്മാതാക്കള്‍ ഒരു വലിയ കരാര്‍ ഉറപ്പിചെന്ന് പറയപ്പെടുന്നു. എന്നാല്‍ ആദ്യമായി അച്ഛനും മകനും ഒന്നിക്കുന്ന ചിത്രമായതിനാല്‍ തിയേറ്ററില്‍ തന്നെ സിനിമ എത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ പുറത്തു വന്നിട്ടില്ല. 'മഹാന്‍' ആദ്യം ദീപാവലിക്ക് റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ചിത്രത്തിന്റെ പോസ്റ്റ്-പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായിട്ടില്ല. ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article