റിലീസ് തീയതിയില്‍ മാറ്റമില്ല, 'അയ്യപ്പനും കോശിയും' തെലുങ്ക് റീമേക്ക് അടുത്തവര്‍ഷമാദ്യം തിയേറ്ററുകള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 26 ഒക്‌ടോബര്‍ 2021 (09:04 IST)
മലയാളികളെ പോലെ തന്നെ തെലുങ്ക് സിനിമ പ്രേമികളും അയ്യപ്പനും കോശിയും റീമേക്കായ 'ഭീംല നായക്' റിലീസിനായി കാത്തിരിക്കുകയാണ്. നേരത്തെ റിലീസ് പ്രഖ്യാപിച്ച സിനിമയുടെ റിലീസിനെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് ആരാധകര്‍.
ഭീംല നായക് ജനുവരി 12ന് എത്തുമെന്ന് നിര്‍മാതാവ് സൂര്യദേവര നാഗ വംശി വീണ്ടും ഉറപ്പിച്ചുപറഞ്ഞതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ പുതിയ ചര്‍ച്ചകള്‍ക്ക് കാരണമായത്.സിത്താര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍