ദളപതി 70 സംഭവിക്കുമോ? വിജയ് പൂർണമായും സിനിമ വിടില്ല?

നിഹാരിക കെ.എസ്

തിങ്കള്‍, 19 മെയ് 2025 (12:36 IST)
കരിയറിലെ പീക്ക് സമയത്താണ് വിജയ് ഇപ്പോഴുള്ളത്. 2024ൽ ഇൻഡസ്ട്രിയുടെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ചരിത്രങ്ങൾ രചിക്കുന്നതിനിടെ, താൻ സിനിമ വിടുകയാണെന്ന് വിജയ് പ്രഖ്യാപിച്ചു. അടുത്ത ലക്ഷ്യം രാഷ്ട്രീയവും, 2026ൽ നടക്കുന്ന ഇലക്ഷനും. പത്രക്കുറിപ്പിലൂടെ സിനിമാരംഗത്തോട് വിട പറയുകയാണെന്ന് വിജയ് പ്രഖ്യാപിച്ചത് ആരാധകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു. രാഷ്ട്രീയ തീരുമാനങ്ങളും ചർച്ചകളും ഒരുവഴിക്ക് നീങ്ങുമ്പോഴും ആരാധകർ അദ്ദേഹം സിനിമയിലേക്ക് തിരികെ വരുമെന്നാണ് കരുതുന്നത്.
 
ഏറ്റവും പുതിയ ഗോസിപ്പുകൾ അനുസരിച്ച്, സിനിമ വിടാനുള്ള തന്റെ തീരുമാനം പുനപരിശോദിക്കുന്നുണ്ട് വിജയ് എന്നാണ് അറിയാൻ കഴിയുന്നത്. അടുത്തിടെ ജേർണലിസ്റ്റ് സുധീർ ശ്രീനിവാസന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ലോകേഷ് കനഗരാജ് നടത്തിയ ചില വെളിപ്പെടുത്തലുകളാണ് പുതിയ റിപ്പോർട്ടുകളുടെ ആധാരം. വിജയ്‌ക്കായി തന്റെ മനസ്സിൽ ഒന്നിൽ കൂടുതൽ കഥകൾ ഉണ്ടെന്ന് മാസ്റ്റർ സംവിധായകൻ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം വിജയ് അണ്ണന് അറിയാം എന്നും അദ്ദേഹം സൂചിപ്പിച്ചു. 
 
നടനൊപ്പം മാസ്റ്റർ, ലിയോ എന്നീ രണ്ടു വിജയ ചിത്രങ്ങളിൽ പ്രവർത്തിച്ച ലോകേഷിന്റെ വാക്കുകൾ വിജയ് ഫാൻസിന് വലിയൊരു പ്രതീക്ഷയുടെ വഴി തുറന്നു കൊടുത്തിരിക്കുകയാണ്. തന്റെ പുതിയ അഭിമുഖത്തിൽ, ലിയോ 2 അല്ല, മറിച്ച് മാസ്റ്റർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്യാനാണ് താൻ ഏറെ കാത്തിരിക്കുന്നതെന്ന് ലോകേഷ് കനഗരാജ് തുറന്നു പറഞ്ഞു. അദ്ദേഹം സമ്മതിച്ചാൽ ആദ്യം സംവിധാനം ചെയ്യുക മാസ്റ്റർ 2 ആവും എന്നും ലോകേഷ് കൂട്ടിച്ചേർത്തു.
 
നിൽവിൽ തന്റെ 69 ആമത്തെ സിനിമാ തിരക്കിലാണ് വിജയ്. അധികം വൈകാതെ 'ദളപതി 70' എന്ന് താൽക്കാലികമായി സോഷ്യൽ മീഡിയ പേരിട്ടിരിക്കുന്ന താരത്തിന്റെ 70ആമത്തെ ചിത്രത്തെക്കുറിച്ച് കൂടുതൽ റിപോർട്ടുകൾ പുറത്തു വന്നേക്കുമെന്നാണ് സൂചന. വിജയ് എന്ന നടന്റെ ആരാധകരും, സിനിമ പ്രേമികളും ഇന്നും ശുഭാപ്തി വിശ്വാസത്തോടെ കാത്തിരിക്കുന്നത് അദ്ദേഹം 70ആം ചിത്രം പ്രഖ്യാപിക്കുമെന്ന് തന്നെയാണ്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍