ഇത് പൊളിക്കും! ദളപതി ചിത്രത്തിൽ അനിരുദ്ധിനൊപ്പം ഹനുമാൻ കൈൻഡും?

നിഹാരിക കെ.എസ്

ബുധന്‍, 16 ഏപ്രില്‍ 2025 (15:08 IST)
നടൻ വിജയ്‌യെയും ദളപതി ആരാധകരെയും സംബന്ധിച്ച് വളരെ സ്പെഷ്യലായിട്ടുള്ള ചിത്രമാണ് ജന നായകൻ. വിജയ്‌യുടെ അവസാന ചിത്രമാണ്. മുഴുവൻ സമയ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിന് മുന്നേയുള്ള അവസാന ചിത്രം. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വർഷം പൊങ്കൽ റിലീസായാണ് എത്തുക. ചിത്രത്തിന്റെ ഇതുവരെ പുറത്തുവന്ന പോസ്റ്ററുകൾക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇപ്പോഴിതാ ജന നായകനിൽ ഹനുമാൻ കൈൻഡും ഭാ​ഗമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.
 
പൊളിറ്റിക്കൽ ത്രില്ലറായാണ് ചിത്രം എത്തുന്നത്. ഔദ്യോ​ഗികമായി ഹനുമാൻ കൈൻഡ് ചിത്രത്തിൽ ജോയിൻ ചെയ്തതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സം​ഗീതമൊരുക്കുന്നത്. അനിരുദ്ധിനൊപ്പം ഒരു സ്പെഷ്യൽ ട്രാക്കുമായി ഹനുമാൻ കൈൻഡും എത്തുമെന്നാണ് വിവരം. അനിരുദ്ധിന്റെ സംഗീതവും ഹനുമാൻ കൈൻഡിന്റെ എനർജിയും ചേരുമ്പോൾ അതൊരു എപിക് അനുഭവമായി മാറുമെന്നാണ് ആരാധകരുടെ വിലയിരുത്തൽ.
 
'ഇതൊരു വൻ സംഭവ'മായിരിക്കും എന്നും ആരാധകർ കുറിക്കുന്നുണ്ട്. എന്തായാലും ജന നായകന് വേണ്ടിയുള്ള കാത്തിരിപ്പിന് ഒരു കാരണം കൂടി ആയിരിക്കുകയാണ്. ബോബി ഡിയോൾ, പൂജ ഹെ​ഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയ മണി, മമിത ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജന നായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്.
 
അതേസമയം, സംഗീത പ്രേമികൾക്കിടയിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ഹനുമാൻ കൈൻഡിന്റെ പുത്തൻ സംഗീത വീഡിയോ റൺ ഇറ്റ് അപ്. ഇന്ത്യൻ പാരമ്പര്യം, സംസ്കാരം, കലാ വൈവിധ്യങ്ങൾ എന്നിവയൊക്കെ ലോകത്തിനു മുമ്പിൽ തന്റെ ഗാനങ്ങളിലൂടെ അവതരിപ്പിക്കുകയാണ് ഹനുമാൻ കൈൻഡ്. വിവിധ സംസ്ഥാനങ്ങളിലെ ആയോധന കലാരൂപങ്ങളെയും ആചാരങ്ങളെയും കോർത്തിണക്കിയൊരുക്കിയ ഗാനം ചുരുങ്ങിയ സമയത്തിനകം ആസ്വാദക ഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍