വൺ ലാസ്റ്റ് ടൈം; ദളപതിയുടെ ആട്ടത്തെ നേരിൽ കാണാൻ ഒരവസരം കൂടി, ഈ കാത്തിരിപ്പ് എന്നവസാനിക്കും?

നിഹാരിക കെ.എസ്

ചൊവ്വ, 25 മാര്‍ച്ച് 2025 (09:01 IST)
ദളപതി വിജയ് അഭിനയിക്കുന്ന അവസാന ചിത്രമാണ് ജനനായകൻ. ഈ വർഷം ആദ്യമാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. ഷൂട്ടിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തിന്റെ പുത്തടിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത്. അടുത്ത വർഷം പൊങ്കൽ റിലീസായാണ് ജനനായകൻ എത്തുക. 2026 ജനുവരി 9 ആണ് ചിത്രം റിലീസ് ചെയ്യുക.
 
ചിത്രത്തിന്റെ നിർമാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസ് ആണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. പ്രഖ്യാപന വേളയിൽ 2025 ഒക്ടോബറിൽ ജന നായകൻ റിലീസ് ചെയ്യാൻ പദ്ധതി ഇട്ടിരുന്നു. ഇന്നലെയാണ് പുതിയ പോസ്റ്ററിനൊപ്പം അണിയറപ്രവർത്തകർ സിനിമയുടെ റിലീസ് തീയതി പ്രഖ്യാപിച്ചത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ കൊമേര്‍ഷ്യല്‍ എന്റര്‍ടെയ്നര്‍ ആയാണ് ഒരുങ്ങുന്നത്. 
 
ഇതിനോടകം പുറത്തുവന്ന സിനിമയുടെ പോസ്റ്ററുകള്‍ക്ക് വലിയ വരവേല്‍പ്പാണ് ലഭിച്ചത്. റിലീസ് അനൗണ്‍സ്‌മെന്റ് പോസ്റ്ററും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായി കഴിഞ്ഞു. രാഷ്ട്രീയ പ്രവേശനത്തിന് മുന്നോടിയായി വിജയ് അഭിനയിക്കുന്ന അവസാന സിനിമയായതിനാൽ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് മേൽ ഉള്ളത്. തമിഴ്‌നാടിന്റെ ദളപതിയെ തിയേറ്ററില്‍ കാണാന്‍ കഴിയുന്ന അവസാന അവസരത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകര്‍. 
 
ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍