ഇക്കാര്യത്തിൽ വിജയ്‌യെ വെല്ലാൻ മറ്റൊരു നടന്നില്ല! ഒന്നും രണ്ടും സ്ഥാനത്ത് ദളപതി തന്നെ

നിഹാരിക കെ.എസ്

ശനി, 26 ഏപ്രില്‍ 2025 (08:40 IST)
തമിഴിലെ ഏറ്റവും വലിയ സ്റ്റാർ വിജയ് ആണ്. വിജയ് ഇടുന്ന ബോക്സ് ഓഫീസുകൾ റെക്കോർഡുകൾ തകർക്കാൻ മറ്റ് നടന്മാർക്ക് കഴിയാറില്ല. അതിനി റീ റിലീസിന്റെ കാര്യത്തിൽ ആണെങ്കിൽ പോലും. വിജയ്‌യെ നായകനാക്കി ജോൺ മഹേന്ദ്രൻ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രമായ സച്ചിൻ അടുത്തിടെ റീ റിലീസ് ചെയ്തിരുന്നു. വിജയ്‌യുടെ എക്കാലത്തെയും മികച്ച റൊമാന്റിക് ചിത്രമായി കണക്കാക്കപ്പെടുന്ന സിനിമയ്ക്ക് വലിയ ആരാധകരാണുള്ളത്. 
 
ഏപ്രിൽ 18 നായിരുന്നു റീ റിലീസ്. ഗംഭീര കളക്ഷൻ ആണ് സിനിമ റീ റിലീസിലും സ്വന്തമാക്കിയത്. 11 കോടിയാണ് ഏഴ് ദിവസം കൊണ്ട് സച്ചിൻ നേടിയത്. ഇതോടെ തമിഴ് റീ റിലീസുകളിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന രണ്ടാമത്തെ സിനിമയായി സച്ചിൻ മാറി. 32 കോടി നേടിയ ഗില്ലിയാണ് ഒന്നാം സ്ഥാനത്ത്. ആദ്യദിനത്തിൽ 2.2 കോടിയാണ് സിനിമ തമിഴ്നാട് ബോക്സ് ഓഫീസിൽ നിന്ന് നേടിയത്. ഗില്ലിയ്ക്ക് ശേഷം റീ റിലീസിൽ സച്ചിനും ഹിറ്റടിച്ചുവെന്നാണ് ആരാധകർ പറയുന്നത്. 
 
തിയേറ്ററുകളെ ഹരം കൊള്ളിക്കാൻ വിജയ് സിനിമകൾ തന്നെ വരണമന്നും ഈ വൈബ് വേറെ ഒരു നടന്റെയും ചിത്രങ്ങൾക്ക് തരാൻ കഴിയില്ലെന്നും അഭിപ്രായമുണ്ട്. ജെനീലിയ, ബിപാഷ ബസു, സന്താനം, വടിവേലു, രഘുവരൻ തുടങ്ങിയവരാണ് സച്ചിനിൽ പ്രധാന വേഷത്തിൽ എത്തുന്നത്. ആദ്യ റിലീസിനിടെ രജനികാന്തിൻ്റെ ചന്ദ്രമുഖിയോടും കമൽഹാസൻ്റെ മുംബൈ എക്‌സ്പ്രസിനോടും ഏറ്റുമുട്ടിയെങ്കിലും ചിത്രം ബോക്‌സ് ഓഫീസിൽ വൻ വിജയമായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍