വലിയ ബഹളങ്ങളൊന്നും ഇല്ലാതെ വന്ന് ഹിറ്റ് അടിക്കുന്ന ചില സിനിമകളുണ്ട്. അക്കൂട്ടത്തിൽ ഉൾപ്പെടുത്താവുന്ന ചിത്രം തന്നെയാകും ഖാലിദ് റഹ്മാന്റെ രണ്ടാമത്തെ സംവിധാന സംരംഭം. അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിന് ശേഷം ഖാലിദ് തന്റെ രണ്ടാമത്തെ ചിത്രത്തിലേക്ക് നായകനായി തെരഞ്ഞെടുത്തത് മമ്മൂട്ടിയെ ആണ്.
എസ് ഐ മണിയായി മമ്മൂട്ടി വിസ്മയ്പ്പിക്കുമെന്ന് ഉറപ്പ്. വളരെ വ്യത്യസ്തമായ രീതിയിൽ കഥ കൊണ്ടുപോകാൻ കഴിവുള്ള സംവിധായകനാണ് ഖാലിദ്. ഒരു സാധാരണ ചിത്രമെന്ന കെട്ടിലും മട്ടിലുമാണ് ആ സിനിമ ഒരുങ്ങുന്നത്. ഒരു പബ്ലിസിറ്റി ഗിമ്മിക്കും ആ സിനിമയ്ക്കില്ല. നിശബ്ദമായാണ് അത് വരുന്നത്. ഹൈപ്പില്ല, ആരവങ്ങളില്ല. ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇറങ്ങിയതുപോലും തികച്ചും സാധാരണമായ ഒരു കോമഡിച്ചിത്രത്തിന്‍റെ പാറ്റേണ്ടിലാണ്.
ഉണ്ട കാണേണ്ട പടം തന്നെയാണ്. എന്തുകൊണ്ട് ‘ഉണ്ട’ കാണണം എന്ന ചോദ്യത്തിന് 5 കാരണങ്ങളാണ് ചൂണ്ടിക്കാണിക്കാനുള്ളത്. അതിൽ ആദ്യത്തേത് കൃഷ്ണന്‍ സേതുകുമാർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ജെമിനി സ്റ്റുഡിയോസ് ആണ്.
ശ്യാം കൌശലിന്റേതാണ് ആക്ഷൻ എന്നതാണ് രണ്ടാമത്തെ കാരണം. ദങ്കൽ, ധൂം 3, പദ്മാവത് എന്നീ സിനിമകൾക്ക് ശേഷം ശ്യാം ആക്ഷൻ കൈക്കാര്യം ചെയ്യുന്ന ചിത്രമാണ് ഉണ്ട.
അനുരാഗ കരിക്കിൻ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം. അതിലെല്ലാമുപരി മമ്മൂട്ടി വീണ്ടും കാക്കിയണിയുന്നു എന്നുള്ളതാണ്.
നക്സല്‍ പശ്ചാത്തലത്തില്‍ കഥ പറയുന്ന ‘ഉണ്ട’ വടക്കന്‍ സംസ്ഥാനങ്ങളിലെ രക്തരൂഷിത പോരാട്ടങ്ങളുടെ കഥയാണ് പറയുന്നത്. വെടിയുണ്ടകള്‍ വിധി തീരുമാനിക്കുന്ന ഇടങ്ങളില്‍ കേരളത്തില്‍ നിന്നുള്ള ഒരു പൊലീസുകാരന്‍റെ പ്രതികരണങ്ങളും അതിജീവനവുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റ്.
ഈദിന് പ്രദര്‍ശനത്തിനെത്തുന്ന ഉണ്ടയുടെ സംഗീതം പ്രശാന്ത് പിള്ളയാണ്. ഛത്തീസ്ഗഡ് ആണ് പ്രധാന ലൊക്കേഷന്‍. കാസര്‍കോട്, മംഗലാപുരം എന്നിവിടങ്ങളിലും ഈ സിനിമ ചിത്രീകരിച്ചു.